¡Sorpréndeme!

ഒടുവില്‍ സുരഭിയെ ക്ഷണിച്ചു, എന്നാല്‍ വരില്ലെന്ന് താരം | Oneindia Malayalam

2017-12-12 324 Dailymotion

IFFK Controversy: Surabhi Lakshmi Replies

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയെ ക്ഷണിച്ചില്ല എന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ സംഘാടകർ മുഖം മിനുക്കാൻ എന്നോണം സുരഭിയെ ക്ഷണിച്ചിരിക്കുകയാണ്. എന്നാല്‍ ചടങ്ങിനെത്തില്ലെന്ന് സുരഭി വ്യക്തമാക്കി. നേരത്തെ ഫുജൈറയില്‍ നിശ്ചയിച്ച ഒരു പരിപാടിയുണ്ട്. അതില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. അതുകൊണ്ടാണ് മേളയുടെ സമാപനത്തിന് വരാന്‍ സാധിക്കാത്തത്. ഫുജൈറ പരിപാടി ഏല്‍ക്കുന്നതിന് മുമ്പ് ക്ഷണം ലഭിച്ചിരുന്നെങ്കില്‍ മേളയ്ക്ക് വരുമായിരുന്നുവെന്നും സുരഭി വ്യക്തമാക്കി. മേളയുടെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതില്‍ താന്‍ ആരോടും പരാതിപറഞ്ഞിട്ടില്ല. പത്രക്കാരെ വിളിച്ചോ പത്ര സമ്മേളനം വിളിച്ചോ പരാതി ഉന്നയിച്ചിട്ടില്ല. മേളയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നോ പാസ് നിഷേധിച്ചെന്നോ പാസ് വീട്ടില്‍ കൊണ്ടുവന്ന് തരണമെന്നോ ആദരിക്കണമെന്നോ ആരോടും പറഞ്ഞിട്ടില്ലെന്നും സുരഭി തുറന്നടിച്ചു. സംസ്ഥാന പുരസ്കാര ജേതാവായ രജിഷ വിജയനാണ് വിളക്ക് തെളിയിച്ചത്. എന്നിട്ട് പോലും സുരഭിക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായില്ല.